SHO_6020
SHO_6036
SHO_6031
SHO_6012
SHO_6008
SHO_6006
SHO_6026
SHO_6029
SHO_6051
SHO_6052
SHO_6042
Loading image... Loading image... Loading image... Loading image... Loading image... Loading image... Loading image... Loading image... Loading image... Loading image... Loading image...

ശ്രീ തൃക്കൈക്കുന്ന് മഹാദേവക്ഷേത്ര ചരിത്രം

അതിപുരാതനവും അതിപ്രസിദ്ധവുമാണ്‌ ശ്രീ തൃക്കൈക്കുന്ന് മഹാദേവക്ഷേത്രo. കഥകളി ചിട്ടപ്പെടുത്തിയ മഹാപണ്ടിതനും, സാഹിത്യഗ്രേസനുമായ കോട്ടയം കേരളവർമ്മയുടെ നാമധേയവുമായി ബന്ധപ്പെട്ടാണ് കോട്ടയം അമ്പലത്തിൻറെ പേർ ആദ്യം പ്രസിദ്ധമാവുന്നത്. കാലകേയവധം, കല്യാണസൗഗന്ധികം, കീർമ്മീരവധം എന്നീ ആട്ടക്കഥയുടെ രചയിതാവായിരുന്നു കോട്ടയം കേരളവർമ്മ. വടക്കേ മലബാറിലെ ഏറ്റവും വലിയക്ഷേത്രമാണ് ശ്രീ തൃക്കൈക്കുന്ന്. അതിവിശിഷ്ടമായ ദാരുശില്പം ഈ ക്ഷേത്രത്തിലുണ്ട്. വളരെ സൂഷ്മതയോടെ നിർമ്മിച്ച ഈ ക്ഷേത്രം പ്രാചീന കേരളത്തിലെ ശില്പികളുടെ വൈഭവം വിളിച്ചോതുന്നവയാണ്.

കേരളത്തിലെ തന്നെ ഏറ്റവും വലിയ ചിറകളിൽ ഒന്നാണ് കോട്ടയം ചിറ.13 ഏക്കർ വിസ്തീർണ്ണം ഉണ്ട് കോട്ടയം ചിറക്ക്. ഇന്നു അത് നവീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

വീര  പഴശ്ശിരാജയുടെ ഐതിഹാസികമായ പല  പ്രവർത്തനങ്ങളുടെയും കേന്ദ്രമായിരുന്നു കോട്ടയവും ഈ ക്ഷേത്രവും. മാതൃരാജ്യത്തിൻ സ്വാതന്ത്ര്യം കാത്ത് രക്ഷിക്കാൻ ബ്രിട്ടീഷ്‌കാരോട്  15 കൊല്ലം ശക്തമായ പൊരുതിയ പഴശ്ശിരാജ, പലപ്പൊഴും പെട്ടെന്നെത്തി ശ്രീ തൃക്കൈക്കുന്നു  മഹാദേവനെ വണങ്ങിയിരുന്നു.

പ്രധാന പ്രതിഷ്ഠയായ ശിവഭാഗവാന് പുറമേ ഉപദേവതയായ ശ്രീ  പോർക്കലിഭഗവതി മുഖ മണ്ഡപത്തിൽ പ്രതിഷ്ഠിച്ചിരുന്നത് ഈ ക്ഷേത്രത്തിന്‍  മാത്രം പ്രത്യേകതയാണ്. പടിഞ്ഞാറ് ഉള്ള നാഗപ്രതിഷ്ഠ കൂടാതെ ശ്രീകൃഷ്ണ ക്ഷേത്രം, അശ്വാരൂഢനായ  ശാസ്താവ്‌, ശ്രീ ഗണപതി പ്രതിഷ്ഠ എന്നിവ ഉണ്ട്. കോട്ടയം തമ്പുരാന് ഒരിക്കൽ കൊട്ടിയൂർ ദർശനം സാധിക്കാതെ വന്നതിൽ സ്വപ്നത്തിൽ ഭഗവാൻ തൃക്കൈ കാണിച്ച് കൊട്ടിയൂർ ദർശനം ഇവിടെ തന്നെ നടത്താം എന്നു കാണിച്ചതിൽ പിന്നെ മുഖ്യ ശിവ പ്രതിഷ്ഠയായ ശിവ ഭഗവാെന്‍റെ ശ്രീകോവിലിന് തൊട്ട് വടക്കായി സ്വയം ഭൂവായി പെരുമാളിന് ക്ഷേത്രം നിർമ്മിച്ചിട്ടുണ്ട്. ചിറയിൽ നിന്നെടുത്ത് ഉയർത്തിയ മണ്ണിട്ടാണ് ക്ഷേത്രസ്ഥലം  ഉയർത്തിയത്‌ എന്നു ചരിത്രം പറയുന്നു.

ക്ഷേത്രത്തിന്‍റെ കൃത്യമായ  പഴക്കം പറയുവാൻ സാധിക്കുനതല്ലാ. മുൻപ്പ്  ഇവിടെ ഒരു ദേവീ  ക്ഷേത്രമായിരുന്നു എന്നും പിന്നീട് കോട്ടയം രാജാക്കന്മാർ ക്ഷേത്രം പിടിച്ചെടുത്ത്  ഇന്നത്തെ ക്ഷേത്രം പണിതതാണെന്നും  അന്തരിച്ചുപോയ പഴശ്ശി  കോവിലകത്തെ  ശ്രീ  ശങ്കരവർമ്മ വലിയതമ്പുരാൻ  ചരിത്ര രേഖകൾ ഉദ്ധരിച്ചു  പറയുകയുണ്ടായി.

തന്ത്രിമാരായി  കൊട്ടിയൂർ  തന്ത്രിമാരായ നന്ത്യാർ  വള്ളിയും  കോഴിക്കോട്ടിരിയും ആണ് ഇവിടുത്തെ തന്ത്രിമാർ. ദേവിയുടെ തന്ത്രിയായി കണക്കാക്കുന്നത് കുന്നുംചിറ ഇല്ലക്കാരെയാണ്. ക്ഷേത്രത്തിൽ നിന്നും സുമാർ 10 കീ. മീറ്റർ അകലെയുള്ള  പടുവിലായിയാണ്  ഈ ഇല്ലക്കാരുടെ  ആസ്ഥാനം. കുന്നുംചിറ ഇല്ലത്ത് നിന്നുള്ള  അംഗമാണ്‌ ഇപ്പോൾ  മേൽശാന്തിയായി  പ്രവർത്തിച്ചു വരുന്നത്.

ക്ഷേത്രത്തിന്‍റെ  മുഖ്യപ്രതിഷ്ഠ ശിവനാണ്. അർജ്ജുനന് പാശുപതാസ്ത്രം കൊടുക്കുന്ന ശിവരൂപമാണ്  മുഖ്യപ്രതിഷ്ഠ എന്നാണ് പ്രശ്നവിധിയിൽ കാണുന്നത്. ശ്രീകൃഷ്ണ  ക്ഷേത്ര  പ്രതിഷ്ഠ  അർജ്ജുനന്‍റെ സാരഥിയായ  പാർത്ഥസാരഥിയായിട്ടാണ്. ശ്രീകൃഷ്ണ ക്ഷേത്രം, അടുത്തുള്ള എലിപ്പറ്റിച്ചിറ എന്ന സ്ഥലത്ത്‌  നിന്ന്  ഇവിടേക്ക്  മാറ്റി പ്രതിഷ്ഠിച്ചതാണെന്ന് ചരിത്രം പറയുന്നു. ശാസ്താവിന്റെ പ്രതിഷ്ഠ അശ്വാരൂഢനായിട്ടാണ്. വളരെ അപൂർവ്വമായിട്ടുള്ളതാണ്  ഈ  പ്രതിഷ്ഠ. ഇത്തരത്തിൽ  പലതരം സവിശേഷതകൾ നിറഞ്ഞതാണ്‌ ഈ ക്ഷേത്രസമുച്ചയം.

ക്ഷേത്രത്തിന് അനവധി ഭൂസ്വത്തുക്കൾ  ഉള്ളത് ഭൂപരിഷ്ക്കരണ നിയമത്തിന്  ശേഷം ഇല്ലാതായതിൽപ്പിന്നെ 1982-83 വരെ ക്ഷേത്രം വെറും മുട്ട് ശാന്തിയായി  മാത്രം നടത്തി വന്നതാണ്. കൂടാതെ പഴശ്ശിയുടെ പതനത്തിന് ശേഷം ജനപഥവുമായുള്ള ബന്ധം നഷ്ട്ടപ്പെട്ട അവസ്ഥയിൽ ആയിരുന്നു. ഊരാളന്മാരുടെ ക്ഷേത്രഭരണം ആയതിനാൽ തന്നെ, ജാതിവ്യവസ്ഥയിൽ  രൂഢമായിരുന്നു ഭരണം. വാരം പുറപ്പാടുകൾ നിന്നതിനുശേഷം ക്ഷേത്രത്തിന്റെ തകർച്ച വേഗത്തിലായിരുന്നു. 1982-83 കാലഘട്ടത്തിൽ, ക്ഷേത്രത്തിന്‍റെ ശാസ്ത്രീയത ജനങ്ങൾക്ക് ബോധ്യപ്പെടുത്തിയ സ്വർഗ്ഗീയ മാധവ്ജിയാൽ രൂപീകൃതമായ കേരളാ ക്ഷേത്രസംരക്ഷണ സമിതിയുടെ ഒരു ശാഖാസമിതി ക്ഷേത്രത്തിൽ രൂപീക്കരിക്കുകയും, സമീപത്തുള്ള ഭക്തജനങ്ങളെ സംഘടിപ്പിച്ചു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 2002-ൽ  ക്ഷേത്രത്തിൽ അഷ്ഠബന്ധനവീകരണകലശം നടത്തി ക്ഷേത്രചൈതന്യം പൂർവസ്ഥിതിയിലാക്കിയതുമാണ്.

ക്ഷേത്രത്തിൽ  ഇനിയും അനേകം നവീകരണങ്ങൾ നടത്തുവാനുണ്ട്. ആയതിന് ഭക്തജനങ്ങളിൽ നിന്ന് എല്ലാവിധ സഹായസഹകരണം ഉണ്ടാവേണ്ടിയിരിക്കുന്നു.